മലപ്പുറം: സ്വന്തം പാർട്ടി പ്രവര്‍ത്തകനായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സജീവ എസ്ഡിപിഐ പ്രവത്തകനായിരുന്ന പള്ളിക്കല്‍ സ്വദേശി മുജീബ് റഹ്മാനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മുജീബിനെ കോഡം വീട്ടില്‍ നൗഷാദ് , പള്ളിക്കല്‍ റൊട്ടി പീഡിക പുള്ളിശ്ശേരി കുണ്ട് മുസ്തഫ, ആണൂര്‍ പള്ളിക്കല്‍ ബസാര്‍ ചാലൊടി സഹീര്‍ എന്നിവർ കൊല്ലാൻ വേണ്ടി തട്ടിക്കൊണ്ടു പോവുകയും തുടർന്ന് മർദിച്ചു അവശനാക്കുകയുമായിരുന്നു.
പത്തു വര്‍ഷത്തോളം എസ് ഡി പി ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന മുജീബ് റഹ്മാൻ. എന്നാൽ അടുത്തിടെയായി പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പിന്നാലെ ഈ കാരണം ചൂണ്ടിക്കാട്ടി യുവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ ജനുവരി 20ന് രാത്രി നാല് പേർ മുജീബ് റഹ്മാനെ തേഞ്ഞിപ്പാലം പള്ളിക്കല്‍ ഉള്ള വീട്ടില്‍ നിന്നും തട്ടി കൊണ്ട് പോയി.
ഈ സംഘം മുജീബിനെ കരിപ്പൂരിലെ ഒരു പ്രമുഖ എസ് ഡി പി ഐ നേതാവിന്റെ വീട്ടില്‍ എത്തിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ ഇയാളെ പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ഇതോടെ മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് കേസിൽ നാലുപേരെ പൊലീസ് പിടികൂടിയത്.

