ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടേയും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ നിയമിച്ചു.
കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയ്ക്കാണ് ജമ്മു കശ്മീരിന്റെ ചുമതല. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവിനും ഭൂപേന്ദര്‍ യാദവിനുമാണ് മഹാരാഷ്ട്രയുടെ ചുമതല. ഹരിയാനയുടെ ചുമതല കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാനും ലോകസഭാംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേവിനുമാണ്. ജാര്‍ഖണ്ഡിന്റെ ചുമതല അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമാണ്.

