Friday, May 17, 2024
spot_img

ലക്‌നൗവിൽ നാലുനില കെട്ടിടം തകർന്നുവീണ് അപകടം;മൂന്നു പേർ മരിച്ചു;നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

ലക്‌നൗ:നാലുനില കെട്ടിടം തകർന്നുവീണ് മൂന്നു മരണം. ലക്‌നൗവിലെ ഹസ്രത്ഗഞ്ചിലാണ് അപകടം.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടപ്പുണ്ട്. അലയ അപ്പാർട്ട്‌മെന്റ് എന്ന കെട്ടിടമാണ് തകർന്നുവീണത്. യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി.

‘‘രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ്, അഗ്നിരക്ഷ സേനാംഗങ്ങളും എത്തിയിട്ടുണ്ട്.’’– ബ്രിജേഷ് പഥക് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

Related Articles

Latest Articles