Monday, April 29, 2024
spot_img

രക്ഷാബന്ധന്‍ വരുന്നു; ട്രെന്റായി കൊണ്ടിരിക്കുന്ന ചില രാഖി ബ്രാന്റുകള്‍


സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാനായി വീണ്ടുമൊരു രക്ഷാബന്ധന്‍ ദിനം വന്നെത്തുകയാണ്. ഹൈന്ദവ വിശ്വാസികള്‍ പവിത്രമായി കൊണ്ടാടുന്ന രക്ഷാബന്ധന്‍ മഹോത്സവം ശ്രാവണ മാസത്തിലെ പൗര്‍ണമി നാളിലാണ് ആചരിക്കുന്നത്. സമൂഹത്തിന് മഹത്തായ സഹോദരി -സഹോദര ബന്ധം എന്ന സന്ദേശമാണ് ഈ മഹോത്സവം നല്‍കുന്നത്. ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണ് രക്ഷാബന്ധന്‍ ദിനത്തിന് അവശേഷിക്കുന്നത്.രക്ഷാബന്ധന്‍ ദിനത്തിലെ പ്രധാന ചടങ്ങ് രാഖി ബന്ധനമാണ.രക്ഷാബന്ധനന്‍ ദിനത്തിലെ പ്രധാന ചടങ്ങായ രാഖി ബന്ധനമാണ്. തങ്ങളുടെ പ്രിയ സഹോദരമാര്‍ക്കായി ഇപ്പോള്‍ തന്നെ ഏതൊരു സഹോദരിയും രാഖി സമ്മാനമായി വാങ്ങി സൂക്ഷിച്ചുവെക്കും. രാഖിയുടെ നൂലുകള്‍ക്ക് അത്ഭുതശക്തിയുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം.

ഈടുറ്റ ബന്ധങ്ങള്‍ക്കായി നല്ല രാഖി തെരഞ്ഞെടുക്കാം

ഈ രാഖി വെറുമൊരു ചരടില്‍ നിന്നും മാറി കാലത്തിന് അനുസൃതമായ മോഡലുകളിലേക്കും വഴി മാറിയത് സ്വാഭവികം. നല്ല ഭംഗിയുള്ള, വര്‍ണങ്ങളിലുള്ള വരും വര്‍ഷം വരെ ഈടു നില്‍ക്കുന്ന രാഖികള്‍ വിപണിയില്‍ ലഭ്യമാണ്. മുത്തുകളും കല്ലുകളും പതിച്ച ഹാന്റ്‌മെയ്ഡ് രാഖികള്‍ മുതല്‍ ഡിസൈനര്‍ രാഖികള്‍ വരെ നീണ്ടുകിടക്കുന്നു രാഖി ഫാഷനുകള്‍. ഡിസൈനര്‍ രാഖികള്‍ക്ക് 99 രൂപ മുതലാണ് വില ഈടാക്കുന്നത്. വിപണിയില്‍ ട്രെന്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചില രാഖി ബ്രാന്റുകളെ പരിചയപ്പെടാം

1.സുഖി സ്ലീക്ക് ഗോള്‍ഡ് പ്ലേറ്റഡ് ഫ്‌ളോറല്‍ രാഖി

ഗോള്‍ഡ് പാറ്റേണില്‍ വലിയ കല്ല് പതിച്ച മോഡലാണിത്. ഭംഗിയുള്ള നിറച്ചാര്‍ത്തോടു കൂടിയ ഈ മോഡലിന് വെറും 99 രൂപയാണ് വില. ആമസോണില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ഉള്ള രാഖി സുഖി സ്‌റ്റോറില്‍ നിന്ന് വാങ്ങാം.

https://pricee.com/api/redirect/n.php?itemid=2-b07fm5sdr2&clicked_on=2&utm_medium=swirlster.ndtv.com

2.ത്രി കോംമ്പോ പാക്ക്
മുത്തുകള്‍ക്ക് പ്രാധാന്യം നല്‍കി ഡിസൈന്‍ ചെയ്ത മൂന്ന് രാഖികളുള്ള സെറ്റാണിത്. വോണിറി കമ്പനിയുടെ ഈ മോഡലുകള്‍ ആമസോണില്‍ ലഭ്യമാണ്. ഫ്‌ളവര്‍ ഷെയ്പ്പില്‍ ഉള്ള ഈ ഡിസൈനര്‍ മോഡലിന്റെ കോംമ്പോ പാക്ക് സഹോദരങ്ങള്‍ കൂടുതലുള്ളവര്‍ക്കാണ് അനുയോജ്യം. വെറും 149 രൂപയാണ് നിലവില്‍ വില

https://pricee.com/api/redirect/n.php?itemid=2-b09cdyfckf&clicked_on=2&utm_medium=swirlster.ndtv.com

3.മഹി രാഖി
അലോയ് ഗോള്‍ഡ് സ്‌റ്റോണ്‍ പാറ്റേണിലുള്ള ഈ മോഡലുകള്‍ വളരെ സ്‌റ്റൈലിഷായി തോന്നും. വൈറ്റ് ഗോള്‍ഡ് പ്ലേറ്റില്‍ ഓം ഷെയ്പ്പ് നടുവിലും ചരടില്‍ ബ്രൗണ്‍ നിറങ്ങളിലുള്ള കല്ലുകളോടുകൂടിയ ഈ മോഡല്‍ ട്രെന്റായി മാറിയിട്ടുണ്ട്. നാല് സ്റ്റാറും നല്ല റിവ്യുവും ഉള്ള മഹി രാഖിയ്ക്ക് 399 രൂപയാണ് വില. ആമസോണില്‍ 55% ഓഫറില്‍ ഇത് ലഭ്യമാണ്.

https://pricee.com/api/redirect/n.php?itemid=2-b01iqzplea&clicked_on=2&utm_medium=swirlster.ndtv.com

4.യൂബെല്ല രാഖി കോംമ്പോ
സ്ലീക്ക് രാഖിയുടെ ഒരു കോംമ്പോ പാക്കാണിത്. യൂബെല്ലാ ബ്രാന്റാണ് വില്‍പ്പനക്കാര്‍. 120 രൂപയാണ് വില. വെള്ള മുത്തുകള്‍ക്ക് പ്രാധാന്യം നല്‍കി ഡിസൈന്‍ ചെയ്ത ഇവയുടെ നടുവില്‍ ഗോള്‍ഡ് പ്ലേറ്റില്‍ ഓം എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

https://pricee.com/api/redirect/n.php?itemid=2-b07thd7pv3&clicked_on=2&utm_medium=swirlster.ndtv.com

Related Articles

Latest Articles