പാരിസ്: ട്രെയിനിൽ പോകാവുന്ന ദൂരം മാത്രമുള്ളതിനായ് വിമാനത്തിൽ പോകേണ്ടതില്ലെന്ന തീരുമാനവുമായി ഫ്രാൻസ്.രണ്ടര മണിക്കൂര്‍ കൊണ്ട് ട്രെയിനില്‍ എത്താവുന്ന ദൂരത്തേക്കുള്ള വിമാന യാത്ര വിലക്കി.കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുവാനാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്ന് ഫ്രാൻസ് വ്യക്തമാക്കി.പുതിയ തീരുമാനത്തോടെ പാരീസിനെയും നോത്, ലിയോം, ബോര്‍ഡോ തുടങ്ങിയ സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകള്‍ ഇല്ലാതാകും.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നയത്തിലെ കരുത്തുറ്റ നീക്കമാണ് നടപടിയെന്ന് ഫ്രഞ്ച് ഗതാഗതമന്ത്രി ക്ലമന്റ് ബനോ പറഞ്ഞു.യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ സജ്ജമാക്കണമെന്നും വിമാനയാത്ര വിലക്കിക്കൊണ്ടുള്ള നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. കൃത്യമായ ഇടവേളകളില്‍ സമയക്രമം പാലിച്ച് സര്‍വീസുകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

