Tuesday, April 16, 2024
spot_img

ഫ്രാൻസ് ആരാധകർക്ക് ആശങ്ക; സൂപ്പര്‍ താരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം ഉണ്ടാകില്ല,താരം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ

ദോഹ: ഫ്രാൻസ് ആരാധകർക്ക് നിരാശ നൽകികൊണ്ട് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്.ഖത്തർ ലോകകപ്പ് തുടങ്ങുമ്പോൾ നിലവിലെ ചാമ്പ്യന്മാര്‍ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു കരീം ബെൻസേമയുടെ പരിക്കും പിന്മാറ്റവും.ടീമിലെ അഭാവത്തിനിടെ സൂപ്പർ താരം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. താരം തിരിച്ചെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്.

ടീമിനൊപ്പമില്ലാത്ത താരം ഫ്രാന്‍സില്‍ നിന്ന് അൽപ്പം ദൂരെയാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ ലാ റീയുണിയനാണ് വിശ്രമ കേന്ദ്രം. ദ്വീപിൽ വന്നിറങ്ങിയ ചിത്രം ബെൻസേമ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.ഇന്ത്യ ഉൾപ്പടെ വിവിധരാജ്യങ്ങളിലെ സംസ്കാരങ്ങൾ സംഗമിക്കുന്ന ഫ്രഞ്ച് ദ്വീപിലെ കൗതുക കാഴ്ചകളും ഭക്ഷണവൈവിധ്യങ്ങളും പ്രശസ്തമാണ്. പിന്നാലെ പരിശീലകൻ ദിദിയർ ദെഷാംസിനോട് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചോദിച്ചപ്പോള്‍ സൂപ്പർ താരത്തിന്‍റെ തിരിച്ചുവരവിനെ കുറിച്ച് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല.

Related Articles

Latest Articles