Sunday, May 19, 2024
spot_img

തട്ടിപ്പുകേസ് പ്രതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് തൃശ്ശൂർ സ്വദേശി ഫിറോസ്

തൃശ്ശൂർ: തട്ടിപ്പുകേസ് പ്രതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു(Murder In Thrissur). തൃശ്ശൂരിൽ ആണ് സംഭവം.
കേച്ചേരി കറപ്പം വീട്ടിൽ അബുബക്കറിന്റെ മകൻ ഫിറോസാണ് (45) വാടക ക്വാർട്ടേഴ്സിൽ കുത്തേറ്റ് മരിച്ചത്. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഫിറോസ് നിരവധി കേസുകളിൽ പ്രതിയാണ്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ക്വാർട്ടേഴ്സിൽ മാരകായുധങ്ങളുമായെത്തിയ രണ്ടംഗ സംഘം വയറ്റിൽ കുത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles