Monday, September 28, 2026

വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മാണകേന്ദ്രത്തിൽ റെയ്ഡ്; ഒഡീഷയില്‍ ഒരാള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ ഒരാള്‍ അറസ്റ്റിലായി. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.
വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് 19 വാക്‌സിനെന്ന് അവകാശപ്പെട്ട് വന്‍തോതില്‍ വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ്‌റെയ്ഡ് നടത്തിയത്. കോവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles