Wednesday, May 15, 2024
spot_img

രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര; കൈയ്യടി നേടി യോഗി സര്‍ക്കാര്‍

ലഖ്നൗ: രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ ബസുകളിലും ഓഗസ്ത് 14 അര്‍ദ്ധരാത്രി മുതല്‍ 15 അര്‍ദ്ധരാത്രി വരെ സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബസുകളില്‍ സ്ത്രീകള്‍ക്കായി സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി പ്രത്യേകം ബസ് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി (സ്വതന്ത്ര ചുമതല) സ്വതന്ത്രദേവ് സിംഗ് അറിയിച്ചു. ഉത്തര്‍പ്രദേശിനു പുറമെ ഡല്‍ഹി മീററ്റ്, സഹറന്‍പൂര്‍, ആഗ്ര, ലഖ്‌നൗ, കാന്‍പൂര്‍, ബറേലി, ഗോര്‍ഗാപൂര്‍, പ്രയാഗ്‌രാജ്, വാരണാസി, മോരദാബാദ് എന്നിവിടങ്ങളിലും സൗജന്യമായി സ്ത്രീകള്‍ക്ക് യാത്രസൗകര്യം ഒരുക്കും.

Related Articles

Latest Articles