Monday, May 20, 2024
spot_img

ബി.പി.എൽ വിഭാ​ഗത്തിന് സൗജന്യ കുടിവെള്ളം, ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രതിമാസം 15,000 ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള, ബി.പി.എൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി 31 വരെ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. പുതുതായി ആനുകൂല്യം ലഭിക്കേണ്ടവർ മാത്രം അപേക്ഷിച്ചാൽ മതി.

നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്- http://bplapp.kwa.kerala.gov.in നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരിലും പുതുതായി അപേക്ഷിക്കുന്നവരിലും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ, കുടിവെള്ള ചാർജ് കുടിശ്ശിക എന്നിവയുള്ളവർക്ക് ജനുവരി 31-നു മുൻപ് മീറ്റർ മാറ്റി വയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താൽ മാത്രമേ ആനുകൂല്യം അനുവദിക്കൂ.

Related Articles

Latest Articles