Friday, May 17, 2024
spot_img

ഉ​യ​ർ​ന്ന വേ​ത​നം; നെ​യ്മ​റെ വി​ൽ​ക്കാ​നൊ​രു​ങ്ങി പി​എ​സ്ജി , പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി

ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റെ വി​ൽ​ക്കാ​ൻ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നെ​യ്മ​റു​ടെ വി​പ​ണി മൂ​ല്യം കു​റ​ച്ചാ​ണ് വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സ്പാ​നി​ഷ് മാ​ധ്യ​മ​മാ​യ ഫി​ച​ജെ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.ക​ഴി​ഞ്ഞ സീ​സ​ണി​ലും നെ​യ്മ​റി​നെ വി​ൽ​ക്കാ​ൻ പി​എ​സ്ജി ത​യാറാ​യി​രു​ന്നു. എ​ന്നാ​ൽ 150 മി​ല്യ​ൻ യൂ​റോ എ​ന്ന ഭീ​മ​ൻ തു​ക കാ​ര​ണം ആ​രും മു​ന്നോ​ട്ടു​വ​ന്നി​രു​ന്നി​ല്ല.

ഇ​ത്ത​വ​ണ 30 കാ​ര​നാ​യി 50 മു​ത​ല്‍ 60 മി​ല്യ​ണ്‍ യൂ​റോ​യ്‌​ക്ക് ഇ​ട​യി​ലു​ള്ള വി​ല​യാ​ണ് പി​എ​സ്‌​ജി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.2017ൽ ​ബാ​ർ​സ​യി​ൽ നി​ന്നു 222 മി​ല്യ​ൺ യൂ​റോ മു​ട​ക്കി​യാ​ണ് നെ​യ്മ​റെ പി​എ​സ്ജി സ്വ​ന്ത​മാ​ക്കി​യ​ത്. 2025 വ​രെ​യാ​ണ് നെ​യ്മ​ർ​ക്ക് പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ര്‍. അ​തി​നി​ടെ നെ​യ്മ​റെ വി​ല്‍​ക്കാ​ന്‍ ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ര്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Related Articles

Latest Articles