Sunday, November 1, 2026

കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ
ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും;പ്രകാശ് ജാവഡേക്കർ എംപി

ആലപ്പുഴ : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ നീക്കം ചെയ്യില്ലെന്ന് കേരളത്തിൽ പാർട്ടിയുടെ ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കർ എംപി വ്യക്തമാക്കി . കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പിൽ നേതൃത്വം മാറുമെന്നത് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന നുണ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിൽ ബിജെപി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

Related Articles

Latest Articles