Sunday, May 19, 2024
spot_img

“ഇസ്ലാമിക തീവ്രവാദത്തിന്റെ കൊടും ഭീകരത ” അറാസ് നഗരത്തിലെ കത്തിയാക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ; അന്വേഷണം തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർക്ക്; അക്രമി “അല്ലാഹു അക്ബർ” മുദ്രാവാക്യം മുഴക്കിയിരുന്നതായി പ്രോസിക്യൂട്ടർ

വടക്കൻ ഫ്രാൻസിലെ അറാസ് നഗരത്തിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിൽ 20 കാരൻ അദ്ധ്യാപകനെ കുത്തിക്കൊല്ലുകയും മറ്റ് രണ്ട് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. ഇസ്ലാമിക തീവ്രവാദത്തിന്റെ കൊടും ഭീകരത എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.”

ഫ്രാൻസ് ഇപ്പോൾ അതീവ ജാഗ്രതയിലാണെന്നും ഹമാസ് പോരാളികളുടെ മാരകമായ ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈനിക ആക്രമണം നടത്തുന്ന പശ്ചിമ ഏഷ്യയിലെ സംഭവങ്ങളുമായി അരാസ് ആക്രമണത്തിന് ബന്ധമുണ്ടെന്നും ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.

ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച മാക്രോൺ മരിച്ച അദ്ധ്യാപകനായ ഡൊമിനിക് ബെർണാഡിന് ആദരാഞ്ജലികൾ അർപ്പിച്ചു, “ഭീകരതയ്ക്ക് വഴങ്ങരുതെന്നും ദേശത്തെ ഭിന്നിപ്പിക്കാൻ ഒന്നിനെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അറസ്റ്റിലായ പ്രതി മുഹമ്മദ് എം ആണെന്ന് സ്ഥിരീകരിച്ചു. ആക്രമണം നടന്ന ലൈസി ഗാംബെറ്റ ഹൈസ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അക്രമിയുടെ ഒരു സഹോദരനെയും സമീപത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം അന്വേഷണം തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറുടെ ഓഫീസിന് കൈമാറി.

വെള്ളിയാഴ്ച ആക്രമണകാരി “അല്ലാഹു അക്ബർ” എന്ന് വിളിക്കുന്നത് നിരവധി സാക്ഷികൾ കേട്ടതായി പ്രോസിക്യൂട്ടർ ജീൻ-ഫ്രാങ്കോയിസ് റിക്കാർഡ് പറഞ്ഞു. ഇസ്ലാമിക തീവ്രവാദ ശൃംഖലകളുമായുള്ള ബന്ധത്തിനും തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ചതിനും അക്രമിയുടെ മൂത്തസഹോദരൻ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

Related Articles

Latest Articles