India

അതിർത്തി മേഖലകളിലെ കഞ്ചാവ് കൃഷി; വേരോടെ പിഴുതെറിയാൻ സൈന്യം; ഊർജ്ജിത നടപടികളുമായി ബി.എസ്.എഫ്

സെപാഹിജാല: അതിർത്തി മേഖലകളിലെ കഞ്ചാവ് കൃഷിക്കെതിരെ (Ganja Cultivation In India Bengaldesh Border) ഊർജ്ജിത നടപടികളുമായി സൈന്യം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ് പ്രധാനമായും തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. മേഖലകളിൽ വ്യാപകമായ കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തി രക്ഷാ സേനയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഗോകുൽ നഗർ സെക്ടർ ഇൻസെപ്കടർ ജനറൽ രാകേഷ് രഞ്ജൻ ലാലാണ് അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തോടൊപ്പം കഞ്ചാവ് കൃഷിയുടെ രൂക്ഷതയും ബോദ്ധ്യപ്പെടുത്തിയത്. ഇതേതുടർന്ന് ഇന്ത്യൻ സൈന്യത്തിന് പ്രവേശിക്കാൻ സ്വാതന്ത്ര്യമുള്ള മേഖലകളിൽ ശക്തമായ തിരച്ചിലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ബംഗ്ലാദേശിന്റെ മേഖലകളിൽ ഇത്തരം വിഷയം വ്യാപകമാണെന്നും ഇരു സൈനിക വിഭാഗവും കാലാകാലങ്ങളിൽ അവലോകനം നടത്തുന്നുണ്ടെന്നും ഇൻസെപ്കടർ ജനറൽ ലാൽ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർക്കും ഭീകരർക്കും മയക്കുമരുന്ന് പ്രധാന വരുമാന മാർഗ്ഗമാണ്. കഞ്ചാവ ടക്കമുള്ള പലതിന്റേയും കൃഷി നശിപ്പിക്കുക എന്നതുമാത്രമാണ് പോംവഴി. പക്ഷെ വിശാലമായ അതിർത്തി മേഖലയിൽ അത് ശ്രമകരമായ ദൗത്യമാണെന്നും സൈന്യം അറിയിച്ചു. സാങ്കേതിക വിദ്യകളുപയോഗിച്ച് കഞ്ചാവ് കൃഷി കണ്ടെത്തുന്നുണ്ടെന്നും ഡ്രോണുകൾ ഫലപ്രദമായി ഒരു പരിധിവരെ ഉപയോഗിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. 2021 അവസാനം വരെ ഒരു വർഷം 27 കോടിരൂപയുടെ കഞ്ചാവാണ് പിടികൂടിയത്.

അതേസമയം ഇന്ത്യയെ മയക്കുമരുന്ന് വിമുക്ത രാജ്യമാക്കാനുള്ള പദ്ധതി ആരംഭിക്കുമന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. നാര്‍ക്കോ കോര്‍ഡിനേഷന്‍ സെന്ററിന്റെ (എന്‍സിആര്‍ഡി) മൂന്നാമത് അപെക്സ് ലെവല്‍ യോഗത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. മയക്കുമരുന്ന് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നതെന്ന് ആരോഗ്യ മന്ത്രാലയ വകുപ്പ് ഉദ്യോഗസ്ഥരുംവ്യക്തമാക്കി. ‘അതിര്‍ത്തിയില്ലാത്ത കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ച അമിത് ഷാ, മയക്കുമരുന്ന് നിയമ നിര്‍വ്വഹണ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മികച്ച ഏകോപനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

17 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

17 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

19 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

23 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago