Boy Attacked
തിരുവനന്തപുരം: വിവസ്ത്രനാക്കി മരത്തില്‍ കെട്ടി 17 കാരനെ മണിക്കൂറുകളോളം മര്‍ദ്ദിച്ചതായി പരാതി (Boy Attacked In Trivandrum). തലസ്ഥാന ജില്ലയിലാണ് മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യപസംഘം വായിൽ ബലമായി മദ്യമൊഴിച്ച് നൽകിയതിന് ശേഷം നഗ്നനാക്കിയാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം നടപടിയെടുക്കാൻ തയ്യാറായില്ലായിരുന്നു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞപ്പോഴാണ് പോലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്നും എന്ന് വിദ്യാർത്ഥി ആരോപിച്ചു. ഒടുവിൽ സംഭവം പുറത്തുവന്നതോടെ അഞ്ച് പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം ബന്ധുവീട്ടിൽ നിന്നും രാത്രി ആറ്റിൽ കുളിക്കാൻ പോയ വിദ്യാർത്ഥിക്കാണ് ദാരുണമായ അനുഭവമുണ്ടായത്. വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറോളം നേരമാണ് ഇവർ കുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തെന്ന് വിദ്യാർത്ഥി പറയുന്നു. മദ്യവും വെട്ടുകത്തിയും കുട്ടിയെക്കൊണ്ട് പേടിപ്പിച്ച് ചിത്രങ്ങൾ പകർത്തുകയും, ആരോടെങ്കിലും പറഞ്ഞാൽ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പതിനഞ്ചോളം ആളുകൾ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിദ്യാർത്ഥി പറയുന്നത്. മർദ്ദനമേറ്റ് അവശനായി വെള്ളം ആവശ്യപ്പെട്ടപ്പോൾ ആറ്റിൽ നിന്നുള്ള വെള്ളമാണ് നൽകിയത്. ജീവനോടെ കുഴിച്ചിടുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പറയുന്നു. ഇതിനുശേഷം കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…