Saturday, January 10, 2026

ബസ്സും ഇന്ധനടാങ്കറും കൂട്ടിയിടിച്ച് തീപിടുത്തം; 91 പേര്‍ വെന്തുമരിച്ചു

സിയാറലിയോൺ തലസ്ഥാനമായ ഫ്രീടൗണിൽ ഇന്ധനടാങ്കറിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 80 പേർ മരിച്ചു. ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപടകടത്തിൽ കുറച്ച് പേർക്ക് സാരമായ പരിക്കുകൾ മാത്രമാണ് ഉണ്ടായത്. ഇന്ധന ശേഖരണത്തിനിടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് 92 പേർ വെന്തുമരിച്ചത്. 30 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സിയറ ലിയോണിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് ജുൽദെ ജലോ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles