Wednesday, May 15, 2024
spot_img

ജി 20 സംയുക്ത പ്രസ്താവനയിൽ ഉയർന്നത് യുദ്ധത്തിനെതിരായ നിലപാട്, ഖാർഗെക്ക് ക്ഷണമില്ലാത്തതിന്റെ പേരിൽ കോൺഗ്രസ്‌ ഇടഞ്ഞു നിൽക്കുമ്പോഴും ഇന്ത്യയുടെ സമവായ ശ്രമങ്ങളെ വാനോളം പുകഴ്ത്തി ശശി തരൂർ

ജി 20 സമ്മേളനത്തിനെത്തിയ ലോക നേതാക്കൾക്കായി സംഘടപ്പിച്ച അത്താഴ വിരുന്നിൽ ക്ഷണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസിഡന്റ് മല്ലിഗാർജുന ഖാർഗെയും പ്രതിപക്ഷവും വിമർശനം ഉന്നയിക്കുന്നതിനിടെ ജി20യിലെ ഭാരതത്തിന്റെ മഹാ വിജയത്തെ പ്രശംസിച്ച് ശശി തരൂർ എംപി. ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരും ടീമും നടത്തിയ വൻ നീക്കത്തിനും കഠിനാദ്ധ്വാനത്തിനും ആയിരുന്നു തരൂരിന്റെ പ്രശംസ.

യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യിലെ എല്ലാ രാജ്യങ്ങൾക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചർച്ച ചെയ്ത് അംഗീകരിപ്പിച്ചത് 200 മണിക്കൂറുകൾക്കിടയിൽ നടന്ന 300 മീറ്റീങ്ങുകളിലൂടെയാണ്‌ എന്ന വസ്തുത മനസിലാക്കുമ്പോഴാണ് ഭാരതത്തിന്റെ നേട്ടം എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിയാനാകുക . എത്ര കഷ്ടപ്പെട്ടായാലും യുക്രെയ്ൻ വിഷയത്തിൽ യുദ്ധത്തിനെതിരായ പ്രഖ്യാപനം നടത്തിക്കാൻ ഭാരതത്തിനായി. ഇതിനു നേതൃത്വം വഹിച്ച ജി20 ഷെർപ്പ അമിതാഭ് കാന്തിനേയും സംഘത്തേയും ശശി തരൂർ പ്രശംസിച്ചു.

” ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണ്. നിങ്ങൾ ഐ‌എ‌എസ് തെരഞ്ഞെടുത്തപ്പോൾ ഐ‌എഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്ടപ്പെട്ടതായി തോന്നുന്നു’ അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എന്നത് കഠിനമായ ദൗത്യം തന്നെയായിരുന്നു. ചൈന, റഷ്യ, പ്രധാന പാശ്ചാത്യ രാജ്യങ്ങൾ എന്നിവരുമായി നടത്തിയ ഫലവത്തായ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ നൽകിയ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഭാരതത്തെ സഹായിച്ചത്. റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനിടയാക്കിയത്.ഒരു പക്ഷെ സംയുക്ത പ്രഖ്യാപനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ നയതന്ത്ര രംഗത്തും ഭാരതത്തിന് ക്ഷീണമാകുമായിരുന്നു. മാത്രമല്ല ഭാരതം ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്.അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത ഷെർപ്പയെയും മന്ത്രിമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം കൊണ്ടുവരിക എന്നതിൽ വിജയിച്ചതോടെ ലോക രാജ്യങ്ങളുടെ തലപ്പത്തേക്കും ഭാരതം എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ന് ജി 20 ഉച്ചകോടിക്കെത്തിയ നേതാക്കൾ മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ആദരമര്‍പ്പിച്ച. വിവിധ രാഷ്‌ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 20 രാജ്യങ്ങളും 130 രാജ്യതവന്മാർ അഥിതികളായും എത്തിയ ജി 20യിൽ 150ഓളം രാജ്യ തലവന്മാരുടെ പേരുകളും രാജ്യവും നരേന്ദ്ര മോദി ഓർത്തിരുന്നു.സബര്‍മതി ആശ്രമത്തിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് മോദി നേതാക്കളെ സ്വീകരിച്ചത്. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തേക്കുറിച്ചടക്കം പ്രധാനമന്ത്രി നേതാക്കളോട് വിശദീകരിച്ചു. സമാധാനത്തിന്റെ മതില്‍(പീസ് വോള്‍) എന്ന പേരില്‍ ഇവിടെ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്ത് ലോകനേതാക്കള്‍ ഒപ്പ് വച്ചു.

Related Articles

Latest Articles