Friday, January 2, 2026

ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി : നാടിനെ ഞെട്ടിച്ച സംഭവം കൊൽക്കത്തയിൽ

 

കൊല്‍ക്കത്ത: കൊൽക്കത്തയിൽ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിമ ബംഗാളിലെ ബോള്‍പൂരിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച കങ്കളിത്തലയിലെ ഒരു മേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 5 പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

എന്നാൽ അന്വേഷണത്തില്‍ പ്രതികള്‍ പുറംനാട്ടുകാരാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച ഇരയുടെ വീട് സന്ദര്‍ശിച്ചിരുന്നെന്നും ബിര്‍ഭും പോലീസ് സൂപ്രണ്ട് പറഞ്ഞു. കൂടാതെ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles