ബംഗളൂരു: 2020 ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിെന്റയും ചാന്ദ്ര ദൗത്യത്തിെന്റ തുടര്‍ച്ചയായ ചന്ദ്രയാന്‍-മൂന്നിെന്റയും വര്‍ഷമാണെന്ന് െഎ.എസ്.ആര്‍.ഒ ചെയര്മാന് കെ. ശിവന്‍. ഗഗന്‍യാന്‍, ചന്ദ്രയാന്‍-3 ദൗത്യങ്ങളുടെ പുരോഗതി സംബന്ധിച്ച് ബംഗളൂരുവിലെ െഎ.എസ്.ആര്‍.ഒ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലനം ജനുവരി മൂന്നാം വാരത്തില്‍ റഷ്യയില്‍ ആരംഭിക്കും. ഏഴു വര്‍ഷം പ്രവര്‍ത്തന കാലാവധിയുള്ള ചന്ദ്രയാന്‍-2ലെ ഒാര്‍ബിറ്ററിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്നും കെ. ശിവന്‍ പറഞ്ഞു.
തമിഴ്നാട്ടിലെ തൂത്തുകുടിക്ക് സമീപം രണ്ടാമത്തെ സ്പേസ് പോര്‍ട്ടിനായുള്ള ഭൂമിയുടെ സര്‍വേ ആരംഭിച്ചു. 2300 ഏക്കര്‍ സ്ഥലം സ്പേസ് പോര്‍ട്ടിന് ആവശ്യമുള്ളത്. ഈ വര്‍ഷം 25 ബഹിരാകാശ പദ്ധതികളാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കെ. ശിവന്‍ അറിയിച്ചു.
ചന്ദ്രയാന്‍-2 ദൗത്യത്തിലൂടെ ചേന്ദ്രാപരിതലത്തില്‍ വിക്രം ലാന്‍ഡറിനെ ഇറക്കാനുള്ള സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടിരുന്നു. ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിങ് പരീക്ഷിക്കാനാണ് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നത്. ഒാര്‍ബിറ്റര്‍ ഒഴിവാക്കി ലാന്‍ഡറും റോവറും മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ദൗത്യം നടപ്പാക്കുക. 600 കോടി രൂപയാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ ആകെ ചെലവ്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…