Tuesday, May 14, 2024
spot_img

ഗഗന്‍യാന്‍ ദൗത്യത്തിന് നാലു യാത്രികർ ; ചന്ദ്രയാന്‍ മൂന്ന് 2021ല്‍,ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് ഇസ്രോ

ബം​ഗ​ളൂ​രു: 2020 ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ മ​നു​ഷ്യ​ദൗ​ത്യ​മാ​യ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​​​െന്‍റ​യും ചാ​ന്ദ്ര ദൗ​ത്യ​ത്തി​​​െന്‍റ തു​ട​ര്‍​ച്ച​യാ​യ ച​ന്ദ്ര​യാ​ന്‍-​മൂ​ന്നി​​​െന്‍റ​യും വ​ര്‍​ഷ​മാ​ണെ​ന്ന്​ ​െഎ.​എ​സ്.​ആ​ര്‍.​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍. ഗ​ഗ​ന്‍​യാ​ന്‍, ച​ന്ദ്ര​യാ​ന്‍-3​ ദൗ​ത്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച്‌​ ബം​ഗ​ളൂ​രു​വി​ലെ ​െഎ.​എ​സ്.​ആ​ര്‍.​ഒ ആ​സ്​​ഥാ​ന​ത്ത്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ വി​ശ​ദീ​ക​രി​ക്ക​ു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ലു​ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ര്‍​ക്ക​ു​ള്ള പ​രി​ശീ​ല​നം ജ​നു​വ​രി മൂ​ന്നാം വാ​ര​ത്തി​ല്‍ റ​ഷ്യ​യി​ല്‍ ആ​രം​ഭി​ക്കും. ഏ​ഴു​ വ​ര്‍​ഷ​ം പ്ര​വ​ര്‍​ത്ത​ന കാ​ലാ​വ​ധി​യു​ള്ള ച​ന്ദ്ര​യാ​ന്‍-2​ലെ ഒാ​ര്‍​ബി​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ന​ല്ല ​രീ​തി​യി​ലാ​ണെന്നും കെ. ശിവന്‍ പറഞ്ഞു.

തമിഴ്നാട്ടിലെ തൂത്തുകുടിക്ക് സമീപം രണ്ടാമത്തെ സ്പേസ് പോര്‍ട്ടിനായുള്ള ഭൂമിയുടെ സര്‍വേ ആരംഭിച്ചു. 2300 ഏക്കര്‍ സ്ഥലം സ്പേസ് പോര്‍ട്ടിന് ആവശ്യമുള്ളത്. ഈ വര്‍ഷം 25 ബഹിരാകാശ പദ്ധതികളാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കെ. ശിവന്‍ അറിയിച്ചു.

ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ലൂ​ടെ ച​േ​ന്ദ്രാ​പ​രി​ത​ല​ത്തി​ല്‍ വിക്രം ലാ​ന്‍​ഡ​റി​നെ ഇ​റ​ക്കാ​നു​ള്ള സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ് പ​രാ​ജ​യ​പ്പെ​ട്ട​ിരുന്നു. ച​ന്ദ്ര​യാ​ന്‍-3 ദൗ​ത്യ​ത്തി​ലൂ​ടെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ വീ​ണ്ടും സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ് പ​രീ​ക്ഷി​ക്കാ​നാ​ണ് ഐ.​എ​സ്.​ആ​ര്‍.​ഒ ഒ​രു​ങ്ങു​ന്ന​ത്. ഒാ​ര്‍​ബി​റ്റ​ര്‍ ഒ​ഴി​വാ​ക്കി ലാ​ന്‍​ഡ​റും റോ​വ​റും മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ദൗ​ത്യം ന​ട​പ്പാ​ക്കു​ക. 600 കോടി രൂപയാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ ആകെ ചെലവ്.

Related Articles

Latest Articles