Tuesday, September 29, 2026

ഗംഗ അവലോകന്‍ മ്യൂസിയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ദില്ലി: ഗംഗാ നദിയുടെ സംസ്‌കാരവും ജൈവ വൈവിദ്ധ്യവും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഗംഗ അവലോകന്‍ മ്യസിയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഹരിദ്വാറിലെ ചാന്ദിഘട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റോവിംഗ് ഡൗണ്‍ ദി ഗംഗ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യും. ഇതോടൊപ്പം നമാമി ഗംഗെ പദ്ധതിയ്ക്ക് കീഴിലുള്ള ആറ് വന്‍കിട പദ്ധതികളും ഇന്ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും

Related Articles

Latest Articles