Friday, May 3, 2024
spot_img

‘സുഖ്ദൂൽ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചു; നൽകിയത് പാപങ്ങൾക്കുള്ള ശിക്ഷ !’ സുഖ്ദൂൽ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയുടെ അധോലോക സംഘം

ദില്ലി : കാനഡയിൽ ഖാലിസ്ഥാൻ ഭീകരവാദി സുഖ്ദൂൽ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്. സാമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലോറൻസ് ബിഷ്‍ണോയുടെ സംഘാംഗങ്ങൾ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്. മയക്കുമരുന്നിന് അടിമയായ സുഖ്ദൂൽ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും പാപങ്ങൾക്കാണ് അയാൾക്ക് ശിക്ഷ നൽകിയതെന്നും കുറിപ്പിൽ പറയുന്നത്.

വിദേശത്ത് ഒളിവിൽ കഴിയുമ്പോഴും ലോറൻസ് ബിഷ്‍ണോയ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായും ഗുർലാൽ ബറാർ, വിക്കി മിഡഖേര എന്നിവരുടെ കൊലപാതകത്തിന് പിന്നിൽ സുഖ്ദൂൽ സിങ്ങാണെന്നും കുറിപ്പിൽ ആരോപിക്കുന്നു. അതെ സമയം മയക്കുമരുന്ന് കേസിൽ ലോറൻസ് ബിഷ്‍ണോയ് നിലവിൽ അഹമ്മദാബാദിലെ ജയിലിൽ തടവിലാണ്. ഇന്നലെ രാവിലെയാണ് സുഖ്ദൂൽ സിങ് കാനഡയിൽ കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുനേക കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2017-ലാണ് പഞ്ചാബുകാരനായ ഇയാൾ വ്യാജ രേഖകൾ ചമച്ച് കാനഡിയിലെത്തുന്നത്. ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തിന്റെ ഭാഗമായിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

ഖലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ഹര്‍ദിപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ ദുനേകയും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജൂണ്‍ 19നായിരുന്നു നിജ്ജറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.

2022 മാർച്ച് 14ന് കബഡി താരം സന്ദീപ് സിങ് നങ്കലിനെ സുഖ ദുൻകയുടെ ആസൂത്രണത്തിൽ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തിൽ നടന്ന കബഡി മത്സരത്തിനിടെയാണ് കൊലപാതകം നടന്നത്.

Related Articles

Latest Articles