Wednesday, May 8, 2024
spot_img

സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് എലി കരണ്ടു: ഗ്യാസ് സിലിണ്ടറിന് ലീക്ക് ഉണ്ടെന്നറിയാതെ വീട്ടമ്മ ഫ്രിഡ്ജ് തുറന്നതോടെ തീ പടര്‍ന്നു : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെ ആറരയോടുകൂടിയായിരുന്നു അപകടം ഉണ്ടാകുന്നത്.

രാവിലെ അടുക്കളയിലെത്തിയ സുമി ഫ്രിഡ്ജ് തുറന്ന സമയം തീ ആളിപടരുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ ആരോഗ്യ നില ഇന്ന് രാവിലെയോടെ ഗുരുതരമാകുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടമുണ്ടായത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.

Related Articles

Latest Articles