Tuesday, December 23, 2025

ഗൗതം അദാനിയുടെ മകൻ ജീത് അദാനിക്ക് പരിണയം;
ജീവിതസഖിയാകുന്നത് വജ്ര വ്യവസായിയുടെ മകൾ ദിവ

അഹമ്മദാബാദ് : രാജ്യത്തെ വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. രാജ്യത്തെ പ്രമുഖ വജ്ര വ്യാപാരിയും സി. ദിനേഷ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ‌ ഷായാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ചായിരുന്നു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ നിശ്ചയ ചടങ്ങ് നടന്നത് .

പെൻസിൽവാനിയ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽനിന്നു പഠനം പൂർത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. ഗ്രൂപ്പിന്റെ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇന്ന് ജീത്. വിവാഹം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകുമെന്നാണു റിപ്പോർട്ട്.

Related Articles

Latest Articles