Sunday, May 12, 2024
spot_img

ഇനി യുപിയിലെ ജയിലറകളിൽ ഗായത്രി-മൃത്യുഞ്ജയ മന്ത്രങ്ങൾ തടവുമുറികളിൽ മുഴങ്ങും; നിർണ്ണായക തീരുമാനവുമായി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിലെ ജയിലുകളിൽ ഇനിമുതൽ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും മുഴങ്ങുമെന്ന് യോഗി സർക്കാർ. മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളിൽ ഇനി മുഴക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർണ്ണയാക ഉത്തരവ് സംസ്ഥാന ജയിൽ മന്ത്രി ധരംവീർ പ്രജാപതി പുറത്തിറക്കി.

അതേസമയം നേരത്തെ ജയിലുകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ചതായി സർക്കാർ ഉത്തരവിട്ടിരുന്നു. ജയിലുകളിൽ മൺപാത്ര ഉപഭോഗം കൂട്ടുകയാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം 135 തടവുപുള്ളികളാണ് യുപിയിലെ ജയിലുകളിൽ നിന്ന ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിഴയൊടുക്കാൻ കഴിയാതിരുന്നതു മൂലം ദീർഘനാളുകളായി ജയിലിൽ കിടന്നിരുന്നവരാണ് ജയിൽ വിട്ടത്. കൂടാതെ തടവുകാർക്ക് വൊക്കേഷണൽ ട്രെയിനിങ് നൽകുന്നതും ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതൽ ഗുണമേൻമയുള്ള വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് തടവുകാരെ സഹായിക്കുന്നതിനായാണ് പരിശീലനം.

Related Articles

Latest Articles