Saturday, December 27, 2025

രാജ്യസുരക്ഷ ഇനി റാവത്തിന്‍റെ കൈകളില്‍ ഭദ്രം; ജനറൽ ബിപിൻ റാവത്ത് രാജ്യത്തിന്‍റെ ആദ്യ സംയുക്ത സേനാ മേധാവി

ദില്ലി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. നിലവിൽ കരസേനാ മേധാവിയാണ് ബിപിൻ റാവത്ത്. പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിനായി നാളെ അദ്ദേഹം കരസേനാ മേധാവി സ്ഥാനത്തുനിന്ന് വിരമിക്കും. രാജ്യത്ത് പ്രതിരോധ മേധാവിയെന്ന സ്ഥാനം ഉണ്ടാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായിരുന്നു.

മൂന്ന് വർഷത്തേക്കായിരിക്കും പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി ബിപിൻ റാവത്തിനെ നിയമിക്കുക. കര, വ്യോമ, നാവിക സേനകൾക്ക് മേലുള്ള കമാൻഡിംഗ് പവർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടായിരിക്കില്ല. മൂന്നു വർഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.

Related Articles

Latest Articles