Wednesday, December 24, 2025

മന്നം സാംസ്ക്കാരിക സമിതിയുടെ പൊതുയോഗം ഷാർജയിൽ; പ്രവാസി ക്ഷമ പദ്ധതികളുടെ ഉദ്‌ഘാടനം നടന്നു; പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു

ഷാർജ മന്നം സാംസ്കാരിക സമിതി – മാനസിന്റെ 2023 ലെ രണ്ടാം പൊതുയോഗം മാർച്ച്‌ 4 ശനിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. വരും മാസങ്ങളിൽ നടത്തപ്പെടുന്ന സംഘടനയുടെ വിവിധങ്ങളായ പരിപാടികളുടെ കരട് രൂപം തയ്യാറാക്കുകയും, കലാ സാംസ്കാരിക മേഖലകളിൽ തിളങ്ങിയ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. രക്ഷാധികാരി ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, പ്രസിഡന്റ് ശ്രീകുമാർ എസ് പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി പ്രാണേഷ് നായർ സ്വാഗതവും, അനന്തൻ നമ്പ്യാർ നന്ദിയും രേഖപ്പെടുത്തി. അഡ്വ. സന്തോഷ്‌ നായർ, വിഷ്ണു വിജയൻ, അജയകുമാർ എസ് പിള്ള എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന ചടങ്ങിൽ അംഗങ്ങൾക്കുള്ള വിവിധങ്ങളായ ക്ഷേമ പദ്ധതികൾ, തൊഴിൽ, വൈവാഹിക സഹായം, കലാ സാമൂഹിക പദ്ധതികളുടെ ഭാഗമായി നോർക്ക ഡയറക്ടർ ബോർഡ് അംഗം ആർ പി മുരളി പ്രവാസി ക്ഷേമപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി. തുടർന്ന് സുപ്രഭാ കൃഷ്ണ കുമാർ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.

Related Articles

Latest Articles