Friday, April 26, 2024
spot_img

സുശാന്ത് സിംഗിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കോളുകളിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും അസഭ്യവര്‍ഷം; ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം

മുംബൈ : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് ഫോണിലൂടെയൂം സമൂഹമാധ്യമത്തിലൂടെയും അസഭ്യവര്‍ഷത്തിന്റെ പെരുമഴ. നിരവധി പേരാണ് തുടര്‍ച്ചയായി ഇവരെ അസഭ്യം പറയുന്നത്

കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരുടെ മൊബൈല്‍ ഫോണുകളിലേക്കാണ് നിരന്തരമായി കോളുകള്‍ വരുന്നത് . ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു വിധിയെഴുതി എന്നാരോപിച്ച്‌ ചിലര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.ഇതേ തുടർന്ന് ഡോക്ടർമാർക്ക് സ്ഥിരമായി കോളുകൾ വരികയും ചീത്ത വിളിക്കുകയും ചെയ്യുന്നത്

മൂന്നു ദിവസം മുൻപാണ് സംഭവം. ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ് . ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം വ്യക്തമാക്കിയിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബം കുറ്റപ്പെടുത്തി. ആന്തരികാവയവ പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു ഡോക്ടര്‍മാരുടെ സംഘടന. ജൂണ്‍ 14നാണ് സുശാന്തിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലില്‍ കണ്ടെത്തിയത്

Related Articles

Latest Articles