Tuesday, May 7, 2024
spot_img

കേരളം വിധിയെഴുതി ! ഔദ്യോഗിക സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര !അന്തിമ കണക്കുകൾ വൈകും

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. അഞ്ച് മണിക്ക് പുറത്ത് വന്ന ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആറ് മണിവരെ എത്തിയവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പലയിടത്തും തുടരുന്നതിനാൽ അന്തിമ കണക്കുകളിൽ പോളിങ് ശതമാനം വർധിക്കുമെന്നാണ് കരുതുന്നത്.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് സംസ്ഥാണുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ലഭ്യമായ അവസാന കണക്കുകൾ പ്രകാരം !

  1. തിരുവനന്തപുരം-65.68
  2. ആറ്റിങ്ങല്‍-68.84
  3. കൊല്ലം-66.87
  4. പത്തനംതിട്ട-63.05
  5. മാവേലിക്കര-65.29
  6. ആലപ്പുഴ-72.84
  7. കോട്ടയം-65.29
  8. ഇടുക്കി-65.88
  9. എറണാകുളം-67.00
  10. ചാലക്കുടി-70.68
  11. തൃശൂര്‍-70.59
  12. പാലക്കാട്-71.25
  13. ആലത്തൂര്‍-70.88
  14. പൊന്നാനി-65.62
  15. മലപ്പുറം-69.61
  16. കോഴിക്കോട്-71.25
  17. വയനാട്-71.69
  18. വടകര-71.27
  19. കണ്ണൂര്‍-73.80
  20. കാസര്‍ഗോഡ്-72.52

Related Articles

Latest Articles