Sunday, May 19, 2024
spot_img

അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ അവകാശവാദം അതിരുകടക്കുന്നു; ഇന്ത്യൻ അതിർത്തിയിൽ ചൈന നിയമ ലംഘനങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നു; അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ

ദില്ലി: അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ അവകാശവാദം അതിരുവിടുന്നുണ്ടെന്നും ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ ചൈന നടത്തുന്ന അതിക്രമം അന്താരാഷ്‌ട്ര തലത്തിൽ തുടർന്ന് പോകുന്ന നിയമത്തിന് എതിരാണെന്നും ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ പറഞ്ഞു.

യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശവുമായി സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തുന്ന നിയമ ലംഘനങ്ങൾ അന്താരാഷ്‌ട്ര നിയമത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയുടെ അതിർത്തി ലംഘനങ്ങളെ കുറിച്ച് നിരവധി മുന്നറിയിപ്പുകൾ ഇന്ത്യ നൽകിയിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രകോപന നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിരോധം ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ശത്രുത വളർത്താനെ സഹായിക്കൂ. ചൈനയുടെ ഇത്തരത്തിലുള്ള കടന്നുകയറ്റ നടപടികളെ ലോകശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Latest Articles