തിരുവനന്തപുരത്ത് എത്തിയ ശേഷം ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. യുവതിയുടെ ചിത്രവും വിവരങ്ങളും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൈമാറിയതിന് പിന്നാലെ മറ്റു സംസ്ഥാന പൊലീസ് സേനകൾക്കും ഇത് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

