കലവൂര്‍ : നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. കലാപരിപാടി കണ്ടുകൊണ്ടിരുന്ന കൗമാരക്കാരിയുടെ മുടി യുവാവ് മുറിച്ചു. കലവൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . മാതാപിതാക്കളോടൊപ്പം മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രീതികുളങ്ങരയില്‍ തന്നെയുള്ള കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ 42 കാരനാണ് അതിക്രമം കാട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് യുവാവ് ബഹളം വച്ചിരുന്നു. തുടർന്ന് യുവാവിനോട് മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ യുവതി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു

