Wednesday, January 7, 2026

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; 17 കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: എലിവിഷം (Rat Poison) കലർന്ന പേസ്റ്റ് ഉപയോഗിച്ച് അറിയാതെ പല്ല് തേച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. കർണാടകയിലെ സുള്ള്യയിൽ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്തത്.

ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. എന്നിരുന്നാലും, ഉടൻ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Related Articles

Latest Articles