തൃശൂർ: സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മലപ്പുറം സ്വദേശി ദുൽഫിക്കർ (22) ആണ് മുങ്ങി മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ദുൽഫിക്കർ മുങ്ങിപ്പോകുകയായിരുന്നു.
ഇതേതുടർന്ന്, ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ദുൽഫിക്കർ.

