Sunday, April 28, 2024
spot_img

വ്യായാമത്തിനിടെ കാല് തെറ്റി വീണത് മരണത്തിലേക്ക്; കൊച്ചിയിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് പ്ലസ് ടൂ വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. കൊച്ചിയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ ചാലക്കുടി സ്വദേശി ഐറിൻ ആണ് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചത്.

സഹോദരനോടൊപ്പം വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന്റെ പത്താം നിലയിലെ ടെറസില്‍ നിന്ന് കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു.

എറണാകുളം സൗത്തില്‍ ചിറ്റൂർ റോഡിലുള്ള ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റില്‍ നിന്നാണ് പെൺകുട്ടി വീണത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകള്‍ ആണ്. 18 വയസ്സായിരുന്നു.അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles