Monday, May 13, 2024
spot_img

പോക്സോ നിയമലംഘനം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: പോക്‌സോ നിയമലംഘനത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ​കേസ് രജിസ്റ്റർ ചെയ്ത് ദില്ലി പോലീസ്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത സംഭവത്തിലാണ് രാഹുലിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തിൽ അഭിഭാഷകനായ വിനീത് ജിന്ദാൽ നൽകിയ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ദില്ലി പോലീസ് കേസെടുത്തത്. ട്വിറ്ററിലാണ് രാഹുൽ നൻഗാൽ സ്വദേശിനിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവച്ചത്. നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റെയോ വിവരങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ പരാതി നൽകിയത്. സംഭവത്തിൽ രാഹുലിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോക്‌സോ നിയമത്തിലെ 23ാം വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74ാം വകുപ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228എ വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബുധനാഴ്ച രാഹുൽ ഗാന്ധി പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ചിത്രങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. സംഭവത്തിൽ ഇന്നലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാഹുലിന് നോട്ടീസ് അയച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അതെന്നും, പോക്‌സോ നിയമത്തിന്റെ ലംഘനമാണ് ഈ നടപടിയെന്നും ശിശു സംരക്ഷണ സമിതിയും ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles