Tuesday, September 22, 2026

കോഴിക്കോട് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; അദ്ധ്യാപകൻ ഷാനവാസ് അറസ്റ്റിൽ ; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് : താമരശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് അറസ്റ് ചെയ്തത്. 48കാരനായ ഷാനവാസിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം നടന്നത്. പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഷാനവാസിനെതിരെ കേസെടുക്കുകയും ചെയ്തു. അതേസമയം, പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ് ഷാനവാസ്.

Related Articles

Latest Articles