crime-in-jharkhand
ജാര്‍ഖണ്ഡ് : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ തീകൊളുത്തി. ദുംക ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രാജേഷ് റാവുത്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. ഇരയുടെ ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
പ്രതിയെ പെണ്‍കുട്ടിക്ക് പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.’ദുംകയില്‍ ഒരു പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. പ്രതി വിവാഹിതനാണ്. എന്നിട്ടും ഇരയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല’. ജാര്‍മുണ്ടി ഡിഎസ്പി ശിവേന്ദര്‍ പറഞ്ഞു .
നേരത്തെ, തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍, തീ കൊളുത്തി കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
‘ജാര്‍ഖണ്ഡിലെ ക്രമസമാധാന നില ദയനീയമാണ്, ഭരണകൂടം എന്തെങ്കിലും ചെയ്യണം, സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ പ്രാധാന്യം നല്‍കണമെന്ന്’ സംഭവത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…