Thursday, January 1, 2026

അടൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്; നിലമ്പൂര്‍ സ്വദേശിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കൊച്ചി: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിങ‌് സ്ഥാപനത്തില്‍നിന്ന‌് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന‌് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെയാണ‌് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ടു പെണ്‍കുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക‌് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു. ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് സ്ഥാപനം ഉടമ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles