Saturday, April 27, 2024
spot_img

ആഗോള ആവശ്യം ഉയരുന്നു; 2022-23ല്‍ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 10 മെട്രിക് ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ദില്ലി: റഷ്യ-യുക്രൈൻ സംഘര്‍ഷത്തിന്റെ ഫലമായി ആഗോള ആവശ്യം ഉയരുന്നതിനാല്‍, 2022-23 ല്‍ 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ പദ്ധതിയിട്ട ഭാരതം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങളുടെ ഗോതമ്പ് കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കാന്‍ കൃഷി, റെയില്‍വേ, ഷിപ്പിംഗ് – കൂടാതെ കയറ്റുമതിക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. അതേസമയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്) കണക്കനുസരിച്ച്‌, 2021-22 ല്‍ ഇന്ത്യ 2.05 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 7 മെട്രിക് ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം, മൊത്തം കയറ്റുമതിയുടെ പകുതിയും ബംഗ്ലാദേശിലേക്കായിരുന്നു. 2022-23 ല്‍, ഇന്ത്യ ഏകദേശം 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ സാധ്യതയുണ്ട്. വരും മാസങ്ങളില്‍ വില ടണ്ണിന് 400 മുതല്‍ 430 ഡോളര്‍ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു (എല്ലാ ചെലവുകളും ഉള്‍പ്പെടുന്നു), പ്രത്യേകിച്ച്‌ വടക്കേ ആഫ്രിക്കയിലും തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും.മാത്രമല്ല നിലവില്‍ ഒരു ടണ്ണിന് 370ഡോളര്‍ മുതല്‍ 380 വരെയാണ് വില.

Related Articles

Latest Articles