Wednesday, May 15, 2024
spot_img

ദാമോദർ മൗസോ ഭാരതത്തിന്റെ ചാൾസ് ഡിക്കൻസെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള; 57 മത് ജ്ഞാനപീഠ പുരസ്ക്കാരം ദാമോദർ മൗസോയ്ക്ക് സമ്മാനിച്ചു

രാജ്ഭവൻ ഗോവ : തന്റെ സാഹിത്യ കൃതികളിൽ ഏറിയ പങ്കിലും അനാഥരായ മനുഷ്യരുടെ കഥ പറഞ്ഞ ദാമോദർ മൗസോയെ ഭാരതത്തിന്റെ ചാൾസ് ഡിക്കൻസ് എന്ന് വിശേഷിപ്പിക്കാമെന്ന് ഗോവ ഗവർണറും എഴുത്തുകാരനുമായ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.

ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ 57 മത് ജ്ഞാനപീഠ പുരസ്ക്കാരം സുപ്രസിദ്ധ കൊങ്കണി എഴുത്തുകാരനായ ദാമോദർ മൗസോയ്ക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വായനക്കാരൻ എന്ന നിലയിൽ താൻ വലിയ എഴുത്തുകാരെ ധാരാളം വായിച്ചിട്ടുണ്ടെന്നും അത്തരം ആളുകൾ ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും എഴുതിയ നിലയിൽ താൻ എന്തിനെഴുതുന്നു എന്ന് സ്വയം ചിന്തിച്ചിട്ടുണ്ടെന്നും തനിക്ക് വ്യത്യസ്തമായ ചിലത് , വ്യത്യസ്ത രീതിയിൽ പറയാനുണ്ട് എന്ന തോന്നലിൽ നിന്നാണ് താൻ എഴുതി തുടങ്ങിയതെന്ന് മൗസോ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഗോവ സർക്കാരിന്റെ ആർട്ട് & കൾച്ചർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ജ്ഞാനപീഠ പുരസ്ക്കാര ദാന പരിപാടിയിൽ കലാ സാഹിത്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഗുൽസാർ ,പ്രതിഭാ റായ്, ജസ്റ്റിസ്,വിജേന്ദർ ജെയിൻ , സാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ, ശ്രീ.കെ.എൽ ജെയിൻ, അഖിലേഷ് ജെയിൻ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.
.

Related Articles

Latest Articles