Sunday, May 12, 2024
spot_img

“ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല”; പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

തൃശൂർ: നാർക്കോട്ടിക് ജിഹാദ് എന്ന വിപത്തിനെക്കുറിച്ച് പ്രസ്താവന നടത്തിയതുമുതൽ പാലാ ബിഷപ്പിനെ പലരും ഒരു ബിഷപ്പ് എന്ന പരിഗണന പോലും നൽകാതെ തരംതാണ തരത്തിൽ വിമർശിക്കുകയാണ്. എന്നാൽ അദ്ദേഹത്തെ അനുകൂലിച്ചും നിരവധിപേർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ പാലാ ബിഷപ്പിനെ പിന്തുണച്ച് ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള (PS Sreedharan Pillai) രംഗത്ത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗോവ ഗവർണറുടെ വാക്കുകൾ ഇങ്ങനെ

“ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല” സാമൂഹിക സന്തുലിതാവസ്ഥ നില നിർത്തുന്നതിനു എല്ലാവരും ശ്രമിക്കണം, വിവാദങ്ങൾ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സിൽ വേദന സൃഷ്ടിക്കാം. സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും” പി എസ് ശ്രീധരൻ പിള്ള ചോദിച്ചു.

എന്നാൽ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദിനെ തള്ളി മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ് (Narcotic Jihad). ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല ആ പ്രസ്താവന.’ പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം ‘പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്’ എന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. വിഷയത്തിൽ നിരവധിപേരാണ് ബിഷപ്പിനെ അനുകൂലിച്ചുകൊണ്ടും രംഗത്തുവന്നത്.

Related Articles

Latest Articles