Tuesday, September 22, 2026

യാത്രക്കാർക്ക് ഭീഷണിയായി ഭീമൻ പെരുമ്പാമ്പ്: കോട്ടയത്ത് ഫുഡ്പാത്തിലേക്ക് കയറുന്ന പാമ്പിന്റെ വീഡിയോ വൈറൽ ; ഭീതിയിൽ നാട്ടുകാർ

കോട്ടയം: കോട്ടയം ഈരയിലെ കടവ് റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി ഭീമൻ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാട്ടുകാർ റോഡിൽ പെരുമ്പാമ്പിനെ(Snake) കണ്ടത്. നിരവധി ആളുകൾ പ്രഭാത സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്ന റോഡിൽ പെരുപാമ്പിനെ കണ്ടത് ഭീതി ഉയർത്തിയിട്ടുണ്ട്.

റോഡുകളിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിൽ വെളിച്ചം എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അതീവജാഗ്രത തുടരണമെന്നാണ് കാൽനടയാത്രക്കാർ അടക്കമുള്ളവർക്ക് സമീപവാസികൾ നൽകുന്ന മുന്നറിയിപ്പ്. മാസങ്ങൾക്ക് മുൻപും പെരുപാമ്പിനെ ഇവിടെ കണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ റോഡ് മുറിച്ച് കടന്ന് ഫുഡ്പാത്തിലേക്ക് കയറുന്ന പാമ്പിന്റെ വീഡിയോ വൈറലാകുകയാണ്.

Related Articles

Latest Articles