Thursday, December 18, 2025

”ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം ക്ഷമിക്കും”; ദേശീയപാതാ അലൈൻമെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്മെന്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി നിരീക്ഷണം.

ദേശീയപാതകൾ നാടിന്റെ വികസനത്തിന് അത്യാവശ്യമാണ്. മികച്ച റോഡുകൾ ഉൽപ്പാദനക്ഷമതയും ലാഭക്ഷമതയും വർധിപ്പിക്കും. പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. നാടിന്റെ വികസനം ലക്ഷ്യമാവുമ്പോൾ ചെറിയ നഷ്ടങ്ങൾ സഹിക്കാൻ പൗരൻമാർ തയാറാവണം. ഭുമി വിട്ടുകൊടുക്കുന്നവർക്ക് അർഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനും രാജ്യത്ത് നിയമമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തരിച്ച നടനും പണ്ഡിതനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനാണ് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles