Saturday, May 4, 2024
spot_img

മലദ്വാരത്തിലൂടെ വീണ്ടും, ഇതിന് ഒരു അവസാനമില്ലേ?കരിപ്പൂരിൽ സ്വർണ്ണത്തിനൊപ്പം കുങ്കുമ പൂവും; ഒരു കോടിയിലധികം വിലവരുന്ന വസ്തുക്കൾ പിടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വര്‍ണവും 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കുമപൂവും ആണ് രണ്ടു ദിവസങ്ങളിലായി എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ദുബായില്‍ നിന്നും വന്ന IX 1346 എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്നാണ് 810 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ഇതില്‍ 471 ഗ്രാം സ്വര്‍ണ മിശ്രിത ക്യാപ്സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശി ജഷീര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇതേ യാത്രക്കാരന്റെ ബാഗില്‍ നിന്ന് തന്നെയാണ് മൂന്നു കിലോ കുങ്കുമപൂവും പിടിച്ചെടുത്തത്. ദുബായില്‍ നിന്നും വന്ന SG 146 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് 885 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ഇതില്‍ 585 ഗ്രാം സ്വര്‍ണമിശ്രിതം കാസര്‍ഗോഡ് സ്വദേശി സദ്ദാന്‍ മുഹമ്മദ് ക്യാപ്സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ വച്ച്‌ കടത്താന്‍ ശ്രമിക്കുകയായിരുന്നു. FZ 4313 ഫ്ലൈ ദുബായ് എത്തിയ ഒരു യാത്രക്കാരനില്‍ നിന്നാണ് 5.5 കിലോ കുങ്കുമപൂവ് പിടിച്ചെടുത്തത്. ഇതേ യാത്രക്കാരനില്‍ നിന്നും 89 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

Related Articles

Latest Articles