Friday, May 17, 2024
spot_img

തെരയാന്‍ പതിനെട്ട് മണിക്കൂര്‍, കിട്ടിയത് 21 കോടിയുടെ സ്വര്‍ണം: മണിപ്പൂരില്‍ പിടികൂടിയത് വന്‍ശേഖരം

ഇംഫാല്‍ : മണിപ്പൂരില്‍ ഇരുപത്തിയൊന്ന് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. നാല്‍പ്പത്തിമൂന്ന് കിലോഗ്രാം വരുന്ന സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് അധികൃതരാണ് പിടിച്ചെടുത്തത്. ഒരു കാറിനുള്ളിലെ രഹസ്യ അറകള്‍ക്കുള്ളിലാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് വെച്ചിരുന്നത്. അധികൃതര്‍ക്ക് ലഭിച്ച
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാറില്‍ തെരച്ചില്‍ നടത്തിയത്.

18 മണിക്കൂര്‍ നീണ്ട പരിശോധനക്ക് ഒടുവിലാണ് 260 വിദേശ നിര്‍മ്മിത സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലെ പല മേഖലകളിലും സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 33 കോടി രൂപ വില വരുന്ന 67 കിലോഗ്രാം സ്വര്‍ണമാണ് മണിപ്പൂരില്‍ നിന്ന് പിടികൂടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles