Friday, May 17, 2024
spot_img

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട! കടത്താൻ ശ്രമിച്ചത് അരക്കോടി രൂപയിലേറെ വില വരുന്ന സ്വർണ്ണം ;കാസർഗോഡ് സ്വദേശി അംബേരി മുഹമ്മദ് അറസ്റ്റിൽ

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കോടി രൂപയിലേറെ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തിൽ കാസർഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 53, 59, 590 രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഞായറാഴ്‌ച്ച പുലർച്ചെ ദോഹയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പ്രതി.അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ സൂപ്രണ്ട് മാരായ കൂവൻ പ്രകാശൻ, ഗീതാ കുമാരി, വില്യംസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles