Wednesday, May 8, 2024
spot_img

രാത്രിയിൽ നഖം വെട്ടരുത് ! പിന്നിലെ രഹസ്യം ഇത്

രാത്രികാലങ്ങളിൽ നഖം വെട്ടാൻ പാടില്ലെന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും.വീട്ടിൽ പ്രായമുളളവരാരെങ്കിലും ഉണ്ടെങ്കിൽ അവര്‍ രാത്രി നഖം വെട്ടാൻ സമ്മതിച്ചെന്നു വരില്ല. രാത്രി നഖം വെട്ടാൻ പാടില്ലെന്നും ദോഷമാണെന്നുമൊക്കെ അവര്‍ പറഞ്ഞേക്കാം. എന്നാൽ ഇതിനു പിന്നിലെ തത്വമെന്താണെന്ന് പലര്‍ക്കും അറിയില്ല.

പണ്ടു കാലങ്ങളിൽ ഇന്നത്തെപ്പോലെ വൈദ്യുതിയും വെളിച്ചവുമൊന്നും ഇല്ലായിരുന്നു. ഇതോടൊപ്പം നഖം മുറിക്കാൻ നഖം വെട്ടി പോലും ചിലർക്ക് ഇല്ലായിരുന്നു. പകരം ബ്ലെയ്ഡ് പോലുള്ള മൂർച്ചയുള്ള സാധനങ്ങളായിരുന്നു നഖം വെട്ടാനായി ഉപയോഗിച്ചിരുന്നത്.വെളിച്ചമില്ലാതെ നഖത്തിൻ്റെ അഗ്രം മുറിക്കുമ്പോൾ വിരലും കൈയുമൊക്കെ മുറിയാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ഉണ്ടാക്കിയ ഒരു തത്വമായിരുന്നു രാത്രിയിൽ നഖം മുറിക്കാൻ പാടില്ലെന്നുള്ളത്.

Related Articles

Latest Articles