Monday, January 5, 2026

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട ; മസ്‌ക്കറ്റ്, ദോഹ ഇന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർ പിടിയിൽ

കൊച്ചി ; നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം ഒരു കിലോയിലധികം വരുന്ന സ്വർണമാണ് പിടികൂടിയത്. 1086 .55 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. 49 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

അതെ സമയം 23 ലക്ഷം രൂപ വിലവരുന്ന 450 .80 ഗ്രാം സ്വർണം പിടികൂടി. മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.ആഭരണത്തിന്റെ രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ട് പോവാൻ ശ്രമിച്ചത്.

Related Articles

Latest Articles