ഏപ്രിൽ- മെയ് മാസങ്ങളിൽ തിരുവാറന്മുള സന്നിധിയിൽ നടക്കുന്ന പാണ്ഡവീയ മഹാസത്ര യജ്ഞത്തിന്റെ സുഗമമായ നടത്തിപ്പിനെ കുറിച്ച് ആലോചനാ യോഗവും വിപുലമായ യജ്ഞ നിർവ്വാഹണസമിതി രൂപീകരണവും തിരുവാറന്മുള ക്ഷേത്ര സന്നിധിയിൽ നടന്നു. പാണ്ഡവീയ മഹാസത്ര കേന്ദ്ര സമിതി ഭാരവാഹികളും, തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികളും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും സംബന്ധിച്ചു.
പാണ്ഡവീയ മഹാസത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ശ്രീപാർത്ഥസാരഥി ക്ഷേത്രം, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുധീർ കെ ബി, സെക്രട്ടറി രാജേഷ് കെ ആർ, തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അജികുമാർ അസി. കമ്മീഷണർ സൈനുരാജ് തുടങ്ങിയവർ പങ്കെടുത്തു

